
ഫെയ്‌സ്ബുക്ക്(Facebook) ഉപേക്ഷിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. അമേരിക്കയിലെ(America) പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന 13-17 വയസ്സുവരെയുള്ളവരിലാണ് പഠനം നടത്തിയത്. 2014-15 കലഘട്ടത്തില്‍ ഫെയ്‌സ്ബുക്കിലെ കൗമാക്കാരായ ഉപഭോക്താക്കള്‍ 71 ശതമാനമായിരുന്നു. എന്നാള്‍ ഇപ്പോളിത് 32 ശതമാനമായി കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തല്‍. ട്വിറ്ററും(Twitter) വാട്‌സാപ്പുമാണ്(Whatsapp) ഫെയ്‌സ്ബുക്കിനു പിന്നിലുള്ളത്.
വീഡിയോ ഷെയറിംഗ് സൈറ്റായ യൂടൂബാണ് കൂടുതല്‍ കൗമാരക്കാരും ഉപയോഗിക്കുന്നത്. 95 ശതമാനം ഉപഭോക്താക്കളാണ് യൂടൂബിനുള്ളത്. ഇതിനു പിന്നാലെ രണ്ടാമതായി ചൈനീസ് ആപ്പായ ടിക് ടോക്കുമുണ്ട്. ഇന്‍സ്റ്റാഗ്രാമും സ്‌നാപ്പ്ചാറ്റും പട്ടികയില്‍ ടിക് ടോക്കിന് പിന്നിലാണ്. പട്ടികയില്‍ യൂടൂബ് മുന്നിലാണെങ്കിലും കൗമാരക്കാര്‍ ഏറെ ഇഷ്ടപ്പെടുന്നത് ടിക് ടോക്ക് തന്നെയാണ്.
ഫെയ്‌സ്ബുക്ക് ഇതിനു പകരമായി ടിക് ടോക്കിനു സമാനമായ ഫീച്ചറുകള്‍ തങ്ങളുടെ ആപ്പുകളിലെല്ലാം അവതരിപ്പിക്കുന്നുമുണ്ട്. സാമൂഹിക മാധ്യമ വിപ്ലവത്തിന് വഴിവെച്ച ഫെയ്‌സ്ബുക്കില്‍ നിന്നും യുവതലമുറ വിട്ടുനില്‍ക്കുന്നു എന്നത് കമ്പനിയെ ആശങ്കയിലാക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here