Sunny Leone | സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന് വിദ്യാര്‍ഥി

ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ജന്മദിനമായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതി കര്‍ണാടകയിലെ ബിരുദ വിദ്യാര്‍ഥി. ബെംഗളൂരു സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്റർ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ഉത്തരക്കടലാസിൽ ഇങ്ങനെയെഴുതിയത്.

‘ഇന്ന് നടി സണ്ണി ലിയോണിയുടെ ജന്മദിനമാണ്. സണ്ണി ലിയോണി എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഇന്ന് എനിക്ക് പരീക്ഷയെഴുതാനാകില്ല. ജന്മദിനം ആയതിനാൽ എനിക്ക് പരീക്ഷയ്ക്ക് തയാറെടുക്കാനുമായില്ല’.– വിദ്യാര്‍ഥി കുറിച്ചു. സണ്ണി ലിയോണിക്ക് ആശംസ നേരാന്‍ കൂട്ടുകാരോട് ആവശ്യപ്പെടുന്നതായും എഴുതി. ഉത്തരക്കടലാസിന്റെ ബാക്കി ഭാഗത്ത് ഒന്നും എഴുതിയതുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ മൂല്യനിര്‍ണയം നടത്തുന്നതിനിടെയാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News