Syro Malabar Church: സീറോ മലബാര്‍ സഭാ തര്‍ക്കം; ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ ഭീഷണിയുമായി വിമത വിഭാഗം

സീറോ മലബാര്‍(Syro Malabar) സഭാ തര്‍ക്കത്തില്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ ഭീഷണിയുമായി വിമത വിഭാഗം . ബിഷപ്പിന്റെ കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമത വിഭാഗം ആക്ഷേപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്.

ബിഷപ്പ് ആന്റണി കരിയലിനെ മാറ്റിയത് ചോദ്യം ചെയ്ത് എത്തിയതായിരുന്നു വിമതവിഭാഗം. ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമത വിഭാഗം ആക്ഷേപിച്ചു. ബിഷപ്പിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തി.

പ്രതിഷേധക്കാരുടെ അധിക്ഷേപ വാക്കുകളോട് അക്ഷോഭ്യനായി ബിഷപ്പ് പ്രതികരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജനാഭിമുഖ കുര്‍ബാന തുടരണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം കൈമാറാന്‍ എത്തിയതായിരുന്ന വിമത വിഭാഗം . അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ നിയോഗിച്ച ആന്‍ഡ്രൂസ് താഴത്തിനെതിരെയും പ്രതിഷേധം തുടരാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. സംഭവങ്ങള്‍ തന്നെ ചുമതലയില്‍ നിയോഗിച്ച വരെ അറിയിക്കാമെന്ന് വ്യക്തമാക്കി പ്രതിഷേധക്കാരെ ബിഷപ്പ് മടക്കി അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here