Anagh: ‘അനഘ്’; തീരസംരക്ഷണ സേനയ്ക്ക് കരുത്തേകാന്‍ അതിവേഗ നിരീക്ഷണ കപ്പല്‍

തീരസംരക്ഷണ സേനയ്ക്ക് പുതുതായ് ലഭിച്ച അതിവേഗ കപ്പല്‍ ‘അനഘ് ‘(Anagh) വിഴിഞ്ഞത്തെത്തി. പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള അനഘ് കപ്പല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്(Kochin Shipyard Limited) തദ്ദേശീയമായി നിര്‍മ്മിച്ചതാണ്. തീരസംരക്ഷണ സേനയുടെ ഭാഗമായ അത്യാധുനിക അതിവേഗ കപ്പലിന് വിഴിഞ്ഞത്ത് സ്വീകരണം നല്‍കി. കേരളത്തിന്റെ തീരദേശ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവ കാര്യക്ഷമമാക്കാനും ഈ കപ്പല്‍ സഹായകരമാകുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു ഐഎഎസ് പറഞ്ഞു.

വിഴിഞ്ഞം തുറമുഖം നിലവില്‍ വരുന്നതോടെ തിരക്കേറിയ ഷിപ്പിങ് ഹബ്ബായ് ഈ മേഖലയിലെ തന്ത്രപരമായ ആവശ്യകത മുന്‍കൂട്ടി കണ്ടാണ് കപ്പല്‍ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായതെന്നു സേനയുടെ കേരള-മാഹി മേഖല കമാന്‍ഡര്‍ ഡിഐജി എന്‍ രവി പറഞ്ഞു. 15 ദിവസം തുടര്‍ച്ചയായി കടലില്‍ തങ്ങാന്‍ ശേഷിയുള്ള കപ്പലില്‍ ആയുധങ്ങളും തിരച്ചില്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും സജ്ജമാണ്. കമാന്‍ഡന്റ് അമിത് ഹൂഡയുടെ നേതൃത്വത്തില്‍ 05 ഉദ്യോഗസ്ഥരും 33 ജീവനക്കാരുമാണ് കപ്പലിലുണ്ടാവുക.

പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍, ശംഖുമുഖം എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News