ADVERTISEMENT
പറവൂരില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി സിജീഷിന്‍റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറില്‍ പോകും വഴിയായിരുന്നു അപകടം.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പറവൂര്‍ പുല്ലന്‍കുളത്ത് വച്ചാണ് ദാരുണമായ സംഭവം. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറില്‍ പോകും വഴി വന്‍ മരം കടപുഴകി വീഴുകയായിരുന്നു. പുത്തൻവേലിക്കര സ്വദേശി സിജീഷ്- രേഷ്മ ദമ്പതികളുടെ ഏക മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മുത്തശന്‍ പ്രദീപ്, മുത്തശി രേഖ എന്നിവരെ ഗുരുതര പരിക്കുകളോടെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അപകടം നടന്നയുടന്‍ കുട്ടിയെ തൊട്ടടുത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അമ്മ വീടായ കോട്ടുവളളി കൊടവക്കാട് നിന്നും പുത്തന്‍വേലിക്കരയിലേക്ക് പോകുകയായിരുന്നു മൂവരും.
പെരുവാരം പുല്ലംകുളം റോഡില്‍ ചിത്രാജ്ഞലി തിയേറ്ററിന് സമീപം റോഡരുകില്‍ നിന്ന വാകമരമാണ് വാഹനത്തിന് മുകളിലേക്ക് വീണത്. മരത്തിന്‍റ അടിഭാഗം പൂര്‍ണമായും ദ്രവിച്ച നിലയിലായിരുന്നു. പെട്ടെന്നുണ്ടായ ദുരന്തത്തിന്‍റെ ആഘാതത്തിലാണ് നാട്ടുകാര്‍.
Muthukad | മുതുകാട് ആദിവാസി സ്ത്രീയുടെ മരണം: മകന്‍ അറസ്റ്റിൽ
മുതുകാട് നരേന്ദ്രദേവ് കോളനിയില്‍ ആദിവാസി സ്ത്രീയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍.നരേന്ദ്ര ദേവ് കോളനിയിലെ അമ്പലക്കുന്ന് ജാനുവിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ മകന്‍ അമ്പലക്കുന്ന് അനീഷ് ( 36 ) നെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു.
സംശയത്തെ തുടര്‍ന്ന് ഇന്നലെ കാലത്ത് കസ്റ്റഡിയില്‍ എടുത്ത അനീഷിന്റെ അറസ്റ്റ് രാത്രി സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി. ബിജു രേഖപ്പെടുത്തുകയായിരുന്നു മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
മരിച്ച ജാനുവും മൂത്ത മകന്‍ അനീഷുമായി നിരന്തരം വഴക്ക് ഉണ്ടാവാറുള്ളതായും ചൊവ്വാഴ്ച രാത്രിയിലും വീട്ടില്‍ നിന്ന് ബഹളം കേട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു.മകന്റെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ജാനുവിനെയാണ് കാലത്ത് മരിച്ച നിലയില്‍ കണ്ടതായ് ബന്ധുക്കള്‍ പറഞ്ഞത്.
പൊലീസിനോട് പരസ്പര വിരുദ്ധമായ മൊഴിയും മരിച്ച ജാനുവിന്റെ ശരീരത്തില്‍ കണ്ട പാടുകളുനാണ് അനീഷിനെ അറസ്റ്റിനിടയാക്കിയത്.രണ്ട് വര്‍ഷം മുമ്പ് അമ്മയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയുമാണ് അനീഷ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.