Virat Kohli: വിരാട് കോഹ്ലിയെ പോലെ മോശം അവസ്ഥ ബാബര്‍ അസമിന് ഉണ്ടാവില്ലെന്ന് ആക്വിബ് ജാവേദ്

വിരാട് കോഹ്ലിയെ (Virat Kohli) പോലെ മോശം അവസ്ഥ ബാബര്‍ അസമിന് (Babar Azam) ഉണ്ടാവില്ലെന്ന് ആക്വിബ് ജാവേദ് (  Aaqib Javed) . ബാബര്‍ സാങ്കേതികമായി മികച്ച് നില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പോലെ മോശം അവസ്ഥ പാക് നായകന്‍ (Pakistani cricketer ) ബാബര്‍ അസമിന് ഉണ്ടാവില്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം ആക്വിബ് ജാവേദ്.

ഏഷ്യാ കപ്പിലെ ഓഗസ്റ്റ് 28ന് പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരത്തിലൂടെയാണ് ഇടവേളക്ക് ശേഷം കോഹ്ലി ടീമിലേക്ക് തിരിച്ചെത്തുക. ആക്വിബ് ജാവേദിന്റെ വാക്കുകള്‍ ഇങ്ങനെ:

രണ്ട് തരത്തിലുള്ള മഹത്തായ കളിക്കാരാണ് ഉള്ളത്. ചിലര്‍ മോശം ഫോമില്‍ ഒരുപാട് നാള്‍ തുടരും. എന്നാല്‍ സാങ്കേതികമായി മികച്ച് നില്‍ക്കുന്നവര്‍ക്ക് ഈ മോശം അവസ്ഥ അധിക നാള്‍ നീണ്ടുനില്‍ക്കില്ല. ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെ പോലെ. ഇവരുടെ ദൗര്‍ബല്യം എന്ത് എന്ന് കണ്ടെത്തുക പ്രയാസമാണ്.

ഓഫ് സ്റ്റംപിന് പുറത്ത് പന്ത് വരുമ്പോഴാണ് കോഹ്ലി പരുങ്ങുന്നത്. ജെയിംസ് ആന്‍ഡേഴ്സന്‍ ഒരുപാട് തവണ കോഹ്ലിയെ പുറത്താക്കിയിട്ടുണ്ട്. ഇവിടെ ശരീരത്തില്‍ നിന്ന് അകന്ന് ബാറ്റ് വീശാതിരിക്കാന്‍ ബോധപൂര്‍വം കോഹ് ലി ശ്രമിക്കുകയാണ്.

നമ്മുടെ ടെക്നിക്കിന് മാറ്റം വരുത്തുകയാണ് എങ്കില്‍ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം അവിടെ തുടരും. ഏറെ സമയം ക്രീസില്‍ നില്‍ക്കുന്ന ഇന്നിങ്സുകള്‍ തുടരെ വന്നാല്‍ മാത്രമാണ് കോഹ് ലിക്ക് ഫോമിലേക്ക് തിരികെ എത്താനാവുക, ആക്വിബ് ജാവേദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News