Gujarat: റാലിയിലേക്ക് പശു ഓടിക്കയറി; ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിയെ ആക്രമിച്ചു

മുന്‍ ഗുജറാത്ത്(Gujarat) ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ(Nitin Patel) പശു ആക്രമിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു പശുവിന്റെ ആക്രമണം. റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. ഗുജറാത്തിലെ മെഹ്‌സന ജില്ലയിലായിരുന്നു സംഭവം.

റാലിയ്ക്കിടെ തെരുവ് പശു ആള്‍ക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിതിന്‍ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

അടുത്ത 20 ദിവസം വിശ്രമിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ തന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News