S Sudeep: സംഘപരിവാറിന് വളമാകുന്ന ഒന്നിനും കൂട്ടുനില്‍ക്കാന്‍ കഴിയാത്ത മനുഷ്യനാണു ഞാന്‍: S സുദീപിന്റെ കുറിപ്പ് ശ്രദ്ധേയം

സംഘപരിവാറിന്(Sangha paribar) വളമാകുന്ന ഒന്നിനും കൂട്ടുനില്‍ക്കാന്‍ കഴിയാത്ത മനുഷ്യനാണു താനെന്ന് പറയുന്ന S സുദീപിന്റെ(S Sudeep) കുറിപ്പ് ശ്രദ്ധേയമാവുന്നു. അടുത്തിടെയുണ്ടായ ജീവിത സന്ദര്‍ഭം വിവരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രസംഗശേഷം താനിറങ്ങി വന്നപ്പോള്‍ സദസിലുണ്ടായിരുന്ന ക്യാമ്പസ് ഫ്രണ്ട് കുട്ടികള്‍ തന്നെ സമീപിച്ചുവെന്നും അവരുടെ ഒരു പുസ്തകം തനിക്കു തരുന്ന ചിത്രം അവര്‍ക്കെടുക്കണമെന്നും പറഞ്ഞു. എന്നാല്‍ താന്‍ അത് ചിരിച്ചുകൊണ്ടു വിസമ്മതിച്ചുവെന്നും അതിന്റെ കാരണം ചോദിക്കാതെ തന്നെ വിശദീകരിച്ചുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക്(Facebook) കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രസംഗശേഷം ഞാനിറങ്ങി വന്നപ്പോള്‍ സദസിലുണ്ടായിരുന്ന ക്യാമ്പസ് ഫ്രന്റ് കുട്ടികള്‍ എന്നെ സമീപിച്ചു. അവരുടെ ഒരു പുസ്തകം എനിക്കു തരുന്ന ചിത്രം അവര്‍ക്കെടുക്കണം.
ചിരിച്ചുകൊണ്ടു വിസമ്മതിച്ചു. ചോദിക്കാതെ തന്നെ കാരണവും വിശദീകരിച്ചു:

സംഘപരിവാര്‍ വര്‍ഗീയതയെ ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തുന്നതില്‍ നിങ്ങള്‍ക്കും മാതൃസംഘടനകള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. സഘപരിവാറിനു വളമാകുന്ന ഒന്നിനും കൂട്ടുനില്‍ക്കാന്‍ കഴിയാത്ത ഒരു മനുഷ്യനാണു ഞാന്‍. ന്യൂനപക്ഷ വര്‍ഗീയത നിലനില്‍ക്കുകയും വളരുകയും ചെയ്യേണ്ടത് മറ്റാരെക്കാളും സംഘപരിവാറിന്റെ ആവശ്യമാണ്.

ന്യൂനപക്ഷ വര്‍ഗീയതയെക്കാണിച്ചു വേണം സംഘപരിവാറിന് ഭൂരിപക്ഷ വിഭാഗത്തിനിടയില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍. എന്നിട്ട് ന്യൂനപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ സംഘപരിവാര്‍ വേണമെന്ന തോന്നല്‍ അവരില്‍ വളര്‍ത്തണം. അങ്ങനെ സംഘപരിവാറിനു വളരണം. അതിന് ന്യൂനപക്ഷ വര്‍ഗീയത നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അതുകൊണ്ടു തന്നെ ന്യൂനപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയ സംഘടനകളെയും സംഘപരിവാര്‍ എല്ലാ തരത്തിലും പരിപോഷിപ്പിക്കും.
അതൊരു കൊടുക്കല്‍-വാങ്ങല്‍ പ്രകിയയാണ്.

ഒന്നില്ലാതെ മറ്റൊന്നിനു നിലനില്പും വളര്‍ച്ചയുമില്ല. തോളില്‍ കൈയിട്ടു നിന്നാണ് ഞാനവരോട് ഇത്രയും പറഞ്ഞത്. കാരണം ഞാനാ കുട്ടികളെയോ മുതിര്‍ന്ന മനുഷ്യരെയോ വെറുക്കുന്നില്ല. വെറുക്കപ്പെടേണ്ടത് വെറുപ്പിന്റെ, വര്‍ഗീയതയുടെ പ്രത്യയശാസ്ത്രങ്ങളാണ്.
ഞാന്‍ തോളില്‍ കൈയിട്ടു ചേര്‍ത്തുപിടിക്കുന്നത് നിങ്ങളെയാണ്,
നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെയല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News