
അമിതഭാരവും ശരീരഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പു കാരണം ആകാരവടിവിൽ വരുന്ന വ്യതിയാനം പല സ്ത്രീകളെയും അലോസരപ്പെടുത്താറുണ്ട്. കൂടാതെ ജീവിതശൈലീരോഗങ്ങൾക്കും അതു വഴിവയ്ക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമം മാത്രം പോര. പോഷകങ്ങൾ സമീകൃതമായി അടങ്ങിയ ഭക്ഷണക്രമം അത്യാവശ്യമാണ്.
കൊഴുപ്പും അന്നജവും കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ഊർജത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി അമിതവണ്ണം ഇല്ലാതാകാനും സഹായിക്കും. മുൻഭക്ഷണരീതി,വ്യായാമശീലം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്തു വേണം ഏതു ഡയറ്റ് പിന്തുടരണമെന്നു നിശ്ചയിക്കാൻ. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന സൂപ്പര്‍ റെസിപ്പി ഇതാ..
ഓട്സ് ആപ്പിൾ പാൻകേക്ക്
ഓട്സ് പൊടിച്ചത് – ഒരു വലിയ സ്പൂൺ
മുട്ടവെള്ള – രണ്ടു മുട്ടയുടേത്
ഫ്ലാക്സ് സീഡ് പൊടിച്ചത് – അര ചെറിയ സ്പൂൺ
ആപ്പിൾ പൊടിയായി അരിഞ്ഞത് – ഒരെണ്ണം
ഉപ്പ് – ഒരു നുള്ള്
ബദാം ഗ്രേറ്റ് ചെയ്തത് – നാല് എണ്ണം
യോഗർട്ട് – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഓട്സ് പൊടിച്ചത്, മുട്ട വെള്ള, ഫ്ലാക്സ് സീഡ്, ആ പ്പിൾ എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക.
∙ ഇതിലേക്ക് ഒരു നുള്ള് ഉപ്പും ചേർക്കുക.
∙ ഒരു നോൺസ്റ്റിക് പാനിൽ ഒരു തവി മിശ്രിതം ഒഴിച്ച് ചെറിയ വട്ടത്തിൽ പരത്തുക.
∙ മുകളില്‍ ഗ്രേറ്റ് ചെയ്ത ബദാം വിതറി മൂടി വച്ച് പാകം ചെയ്യുക.
∙ ഇങ്ങനെ ചുട്ടെടുത്ത പാൻകേക്കുകളിലേക്ക് യോഗർട്ട് തൂവി ചൂടോടെ വിളമ്പാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here