വിഎല്‍സി മീഡിയ പ്ലെയറിന് ഇന്ത്യയില്‍ നിരോധനമോ ?

ജനപ്രിയ വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം കൊണ്ടുവന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിരവധി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലെയറാണ് വിഎൽസി.

വീഡിയോലാൻ പ്രോജക്‌റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയർ വിഎൽസി മീഡിയ നാമ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഏകദേശം രണ്ട് മാസം മുൻപ് ഇന്ത്യയിൽ വിഎൽസി മീഡിയ പ്ലെയർ ബ്ലോക്ക് ചെയ്തിരുന്നു. എന്നാലിതുവരെ കമ്പനിയോ കേന്ദ്രഗവൺമെന്റോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നാണ് ആരോപണം. അതുകൊണ്ടാണ് പ്ലെയർ രാജ്യത്ത് നിരോധിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here