
ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. ഇപ്പോഴിതാ പിറന്നാൾ സമ്മാനമായി നടി ഷീലു എബ്രഹാമിന് മിനി കൺട്രിമാൻ സമ്മാനിച്ചിരിക്കുകയാണ് ഭർത്താവും നിർമാതാവുമായ എബ്രഹാം മാത്യു. പിറന്നാളിന് മുൻപേ സമ്മാനം ലഭിച്ച വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഷീലു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ ഏകദേശം 42 ലക്ഷം മുതൽ 46 ലക്ഷം വരെയാണ് മിനി കൂപ്പര്‍ കണ്ട്രിമാന്‍റെ എക്സ്ഷോറൂം വില. കൊച്ചിയിലെ മിനി ഡീലര്‍പ്പില്‍ നിന്നാണ് പുതിയ വാഹനം ഷീലു സ്വന്തമാക്കിയത്. ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ ഐവി മെറ്റാലിക് നിറത്തിലുള്ള മിനി കൂപ്പർ കൺട്രിമാനാണ് ഷീലുവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മിനി നിരയിലെ ലക്ഷ്വറി സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍യുവിയാണ് കൺട്രിമാൻ. നാലു ഡോർ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here