Vadakara: സബ് ജയിലില്‍ നിന്നും കടന്നു കളഞ്ഞ പ്രതി പിടിയില്‍

വടകര(Vadakara) സബ് ജയിലില്‍ നിന്നും കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. വടകര പോലീസ്(Police) അന്വേഷിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍(Railway station) നിന്നാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് കേസില്‍ എക്‌സൈസിന്റെ പിടിയിലായ എരവത്ത് കണ്ടി മീത്തല്‍ ഫൈ സല്‍ ആഗസ്ത് 10-ന വൈകുനേരം നാല് മണിയോടെ ജയില്‍ ചാടുകയായിരുന്നു.

ശുചിമുറിയില്‍ നിന്നും വെന്റിലേറ്റര്‍ വഴിയാണ് പുറത്ത് കടന്നത്. പഴയ ട്രഷറി കെട്ടിടം വഴിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെ വടകര റെ യില്‍ വേ സ്റ്റേഷനില്‍ വാര്‍ഡനാണ് ഇയാളെ കണ്ടത്. കൊയിലാണ്ടി എസ് ഐ കെ ടി രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നു ജൂണ്‍ ഏഴിന് ആറു കിലോ കഞ്ചാവുമായാണ് ഇയാളെ എക്സ്സൈസ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News