Pinarayi Vijayan: തീരദേശ വികസനത്തിന് 5000 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി

തീരദേശ വികസനത്തിന് 5000 കോടിയുടെ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). തീര സംരക്ഷണം ഉറപ്പു വരുത്തും. കടല്‍ഭിത്തി നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതി അയോഗില്‍ സംസ്ഥാന സര്‍ക്കാര്‍ മണ്ണെണ്ണ കോട്ട കൂട്ടാനും വിലകുറക്കാനും ആവശ്യപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങളുടെ വില എല്ലാ രാജ്യങ്ങളും കുറച്ചപ്പോള്‍ വില കൂട്ടാനാണ് കേന്ദ്രം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളി സംഘടകളുടെപ്രശ്‌നം പരിഹരിക്കാന്‍ യോഗം വിളിക്കും. അദ്ധ്വാനിക്കുന്ന ജനങ്ങളോട് 1957 മുതല്‍ എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളും പ്രതിബദ്ധത പുലര്‍ത്തുന്നുണ്ട്. മത്സ്യഫെഡ് രൂപം കൊണ്ടപ്പോള്‍ വായ്പാ പദ്ധതി 1987ലെ സര്‍ക്കാരാണ് നടപ്പിലാക്കിയത്. മത്സ്യ മേഖലയിലെ 23 പ്രശ്‌നങള്‍ സര്‍ക്കാര്‍ മുന്നോട്ടവെച്ചിരുന്നു. ഇത് ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഓഖി,മഹാപ്രളയം,കാലവര്‍ഷക്കെടുതി, കൊവിഡ് പ്രതിസന്ധികള്‍ എന്നിവയെല്ലാം അതിജീവിച്ചാണ് വിവിധ പദ്ധതികള്‍ മത്സ്യ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയെ തകര്‍ക്കുന്ന ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നു. കേരളത്തിന്റെ സൈന്യത്തിന്റെ ക്ഷേമം ഇടതുപക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും. മുന്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും മത്സ്യമേഖലയെ തകര്‍ത്തുവെന്നും മത്സ്യബന്ധന മേഖല വിദേശ ട്രോളറുകള്‍ക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോണ്ഗ്രസ് കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യതൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്ര നയമാണ് തടസ്സം. ബ്ലൂ ഇക്കോണമി മത്സ്യതൊഴിലാളികളുടെ ആശങ്ക പരത്തുന്നുണ്ട്. കോണ്‍ഗ്രസ് ഭരണ കാലത്ത് ഗാട്ട് കരാര്‍ മൂലം കര്‍ഷകര്‍ തീരാ ദുഖത്തിലായി. വിപണി സാധ്യത കൂടുമെന്നായിരുന്നു പ്രചരണം . എന്നാല്‍, ഇപ്പോള്‍ കാര്‍ഷിക മേഖല തകര്‍ന്നുവെന്നും ബ്ലൂ ഇക്കണമിയും അതേ അവസ്ഥയില്‍ മത്സ്യ മേഖലയെ കൊണ്ടെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News