സിനിമ, സീരിയൽ നടി അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാർ കൊക്കയിലേക്കു വീണു

സിനിമ, സീരിയൽ താരം അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാർ 50 അടി താഴ്ചയിലേക്കു മറിഞ്ഞു. പലവട്ടം തലകീഴായി മറിഞ്ഞു തകർന്ന കാറിൽ നിന്നും യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ആനമല പാതയിൽ പത്തടിപ്പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 4 ന് ആയിരുന്നു അപകടം. മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടിയിലേക്കു വരികയായിരുന്നു. നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരുന്ന റോഡിൽ കിടന്നിരുന്ന കല്ലിൽ തട്ടി നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു.

കാറിലെ എയർ ബാഗുകളാണ് തുണയായത്. കാറിന്റെ ഡോർ തുറന്ന് പുറത്തു കടന്ന യുവതികൾ കാട്ടിലൂടെ നടന്ന് റോഡിലെത്തി. പിന്നീട് അതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിൽ കയറി മലക്കപ്പാറ വനം വകുപ്പ് ഓഫിസിൽ സഹായം തേടുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ചാലക്കുടിയിലേക്കു പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here