Rain : അടുത്ത ദിവസങ്ങളിൽ കനത്ത മഴ; യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

യു എ ഇ യിൽ ( UAE )  അടുത്ത ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് ( RAIN ) ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
5 ദിവസം രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഉണ്ടാകും. കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ദേശീയതലത്തിൽ കർമപദ്ധതി തയാറാക്കി.

ദേശീയ ദുരന്തനിവാരണ സമിതിയും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആഭ്യന്തര- പ്രതിരോധ- ഊർജ അടിസ്ഥാന സൗകര്യവികസന മന്ത്രാലയങ്ങളും പൊലീസും സംയുക്തമായാണു പദ്ധതി തയാറാക്കിയത്.

മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗമുള്ള കാറ്റ് വീശാനാണു സാധ്യത. കടലിനു സമീപവും ഉയർന്ന പ്രദേശങ്ങളിലും വെള്ളമുള്ള പ്രദേശങ്ങളിലും പോകരുതെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം, ഓഗസ്റ്റ് 14 മുതൽ 18 വരെ എമിറേറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ വേഗത സംബന്ധിച്ച നിർദേശങ്ങൾ പാലിച്ച് കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News