ADVERTISEMENT
നിയമ ലംഘകരെ അതിവേഗത്തിൽ തിരിച്ചയക്കാനുള്ള തീരുമാനവുമായി കുവൈറ്റ് അധികൃതർ. വിവിധ നിയമ ലംഘനങ്ങളാൽ സുരക്ഷാ ഏജൻസികളുടെ പരിശോധനകളിൽ പിടിക്കപ്പെടുന്ന പ്രവാസികളെ വേഗത്തിൽ തിരിച്ചയക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത്തരത്തിൽ പിടിക്കപ്പെടുന്ന ആളുകളെ പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തി തിരിച്ചയക്കാൻ നടപടികൾ പൂർത്തീകരിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ക്രിമിനൽ കേസുകളോ മറ്റോ ഇല്ല എങ്കിൽ, മൂന്നു ദിവസത്തിനകം പിടിക്കപ്പെടുന്ന പ്രവാസികളെ തിരിച്ചയക്കുമെന്നും അധികൃതർ പറഞ്ഞു.
ഏതെങ്കിലും കാരണവശാൽ, ഇത്തരക്കാരുടെ തിരിച്ചു പോക്കിന് സ്പോൺസർമാർ കാരണക്കാരായി വരുന്ന കേസുകളിൽ തിരിച്ചയക്കാൻ വരുന്ന ചിലവ് സ്പോണ്സര്മാരില് നിന്നും .ഈടാക്കുമെന്നും, രണ്ടു വർഷത്തേക്ക് പുതിയ ജോലിക്കാരെ സ്പോൺസർ ചെയ്യുന്നതിൽ നിന്നും സ്പോൺസർമാരെ വിലക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിയമ ലംഘനത്തിന് പിടിക്കപ്പെട്ടു തിരിച്ചയക്കപ്പെടുന്ന പ്രവാസികളെ രാജ്യത്തേക്ക് പിന്നീട് തിരിച്ചു വരാൻ സാധിക്കാത്ത തരത്തിൽ വിലക്ക് ഏർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറീയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.