Surya Priya : സൂര്യ പ്രിയയുടെ കൊലപാതകത്തിൽ ദുഷ്പ്രചാരണവുമായി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്

പാലക്കാട് ചിറ്റിലഞ്ചേരി സൂര്യ പ്രിയയുടെ കൊലപാതകത്തിൽ
ദുഷ്പ്രചാരണവുമായി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്. കൊലയ്ക്ക് പിന്നിൽ ഡിവൈഎഫ്ഐ ആണെന്നാണ് പ്രചാരണം. സംഭവത്തിൽ ജില്ലാ പോലിസ് മേധാവിയ്ക്കും ഒറ്റപ്പാലം സിഐക്കും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പരാതി നൽകി

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ആർഎസ്എസ് അനുഭാവിയായ സുജീഷ് സൂര്യ പ്രിയയെ കഴുത്തു ഞെരിച്ചു കൊന്നത്. കൊലയാളി പോലിസിൽ കീഴടങ്ങുകയും ചെയ്തു. പിന്നാലെയാണ് കോൺഗ്രസിൻ്റെ ഒറ്റപ്പാലം മണ്ഡലം പ്രസിഡൻ്റ് ജയരാജൻ ദുഷ്പ്രചരണവുമായി രംഗത്തെത്തിയത്.

കൊലയ്ക്ക് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നായിരുന്നു ആരോപണം. സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിയ്ക്കപ്പെടുകയും ചെയ്തു. സഹപ്രവർത്തകയുടെ വേർപ്പാടിൽ ദുഖിതരായ പ്രവർത്തകർക്കിടയിൽ പ്രകോപനമുണ്ടാക്കാനാണ് ശ്രമമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.

സംഭവത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്കും ഒറ്റപ്പാലം സിഐ ക്കും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍, സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ട്: മേയര്‍ ആര്യാ രാജേന്ദ്രന്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍പെണ്‍കുട്ടികള്‍അതിക്രൂരമായി കൊല ചെയ്യപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാനും സൂര്യപ്രിയക്ക് നീതി ലഭിക്കാനും ഒപ്പമുണ്ടെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും ഭാവിയില്‍ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവര്‍ത്തകയുമായ പെണ്‍കുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയില്‍ ഇല്ലാതാക്കിയത്…

വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണെന്നും മേയര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍പെണ്‍കുട്ടികള്‍അതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ് . വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂര്‍ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാര്‍ത്തയും കേരള സമൂഹം കേട്ടത്. ഡിവൈഎഫ്‌ഐ ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമായിരുന്നു സൂര്യ പ്രിയ. സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും ഭാവിയില്‍ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവര്‍ത്തകയുമായ പെണ്‍കുട്ടിയെയാണ്
പ്രതി സുജീഷ് പ്രണയപ്പകയില്‍ ഇല്ലാതാക്കിയത്…

വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ് .

നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാന്‍ യുവ സമൂഹത്തെ ബോധവത്കരിക്കണം.
പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ ഈ ബോധം വളര്‍ത്താന്‍ ചിന്താശേഷിയുള്ള യുവ സമൂഹം ആവശ്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സാമൂഹ്യ ഇടപെടലുകള്‍ തുടര്‍ന്നു കൊണ്ടിരിക്കാം..
കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍ സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ട് …
വിട …സഖാവ് സൂര്യ പ്രിയാ..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here