Sourav Ganguly: ലെജെൻഡ്‌ ക്രിക്കറ്റ്‌: സൗരവ് ഗാംഗുലി ക്യാപ്‌റ്റൻ

ലെജെൻഡ് ലീഗ് ക്രിക്കറ്റിന് മുന്നോടിയായുള്ള പ്രദർശനമത്സരത്തിൽ ഇന്ത്യ മഹാരാജാസ് ടീമിനെ മുൻ ക്യാപ്റ്റനും ബിസിസിഐ തലവനുമായ സൗരവ് ഗാംഗുലി ( Sourav Ganguly)  നയിക്കും.

വേൾഡ് ജയന്റ്സുമായി സെപ്തംബർ 16നാണ് മത്സരം. കൊൽക്കത്തയാണ് വേദി. വേൾഡ് ജയന്റ്സിനെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോവിൻ മോർഗനാണ് നയിക്കുന്നത്.

ഇന്ത്യൻ മഹാരാജാസ് ടീമിൽ മലയാളിതാരം എസ് ശ്രീശാന്തുമുണ്ട്. ഗാംഗുലി (ക്യാപ്റ്റൻ), വിരേന്ദർ സെവാഗ്, മുഹമ്മദ് കെെഫ്, യൂസഫ് പഠാൻ, എസ് ബദരീനാഥ്, ഇർഫാൻ പഠാൻ, പാർഥിവ് പട്ടേൽ, സ്റ്റുവർട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹർഭജൻ സിങ്, നമാൻ ഓജ, അശോക് ദിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, ആർ പി സിങ്, ജോഗീന്ദർ ശർമ, റിതീന്ദർ സിങ് സോധി. വേൾഡ് ജയന്റ്സിൽ ഹെർഷലെ ഗിബ്സ്, ജാക് കാലിസ്, സനത് ജയസൂര്യ, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരൻ, ബ്രെറ്റ് ലീ തുടങ്ങിയ താരങ്ങളുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News