DYFI : സൽമാൻ റുഷ്ദിയ്ക്ക് നേരെ നടന്ന വധശ്രമം: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്കെതിരായ വധശ്രമത്തിൽ പ്രതിഷേധിച്ച് DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകത്തിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. DYFI സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. DYFI ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ വി .എസ് ശ്യാമ , സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണ, ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ , വൈസ് പ്രസിഡന്റ് എസ്.ഷാഹിൻ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. പ്രശാന്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, വിദ്യ മോഹൻ ,ആദർശ് ഖാൻ ,അഡ്വ .നിതീഷ്, തുടങ്ങിയവർ പങ്കെടുത്തു. സൽമാൻ റുഷ്ദിയുടെ, ബുക്കർ സമ്മാനം നേടിയ കൃതി ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ ‘എന്ന പുസ്തകത്തിന്റെ ഭാഗം ജില്ലാ കമ്മിറ്റി അംഗം ഗായത്രി ബാബു വായിച്ചു.

സൽമാൻ റഷ്ദിയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തെ ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് മതമൗലികവാദികളുടെ പതിവാണ്.

ഇന്ത്യയിൽ കൽബുർഗിയും ഗൗരി ലങ്കേഷും, മറ്റൊരിടത്ത് സൽമാൻ റഷ്ദിയും അസഹിഷ്ണുതയുടെ ഇരകളാവുകയാണ്. ഇതിനെതിരെ സാംസ്കാരിക പ്രതിരോധം ഉയർന്നു വരണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News