Flag : പാറിപ്പറക്കുന്ന ദേശീയ പതാകയായി മനുഷ്യര്‍ അണിനിരന്നു; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ

പാറിപ്പറക്കുന്ന ദേശീയ പതാകയായി മനുഷ്യര്‍ അണിനിരന്നതോടെ രാജ്യം സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്. ഛണ്ഡിഗഡിലെ സെക്ടര്‍ 16 സ്റ്റേഡിയത്തില്‍ അയ്യായിരത്തിലധികം പേര്‍ അണിനിരന്ന് ദേശീയപതാക വീശുന്ന മനുഷ്യചിത്രത്തെ ദൃശ്യവത്കരിച്ചത്.

ഛണ്ഡിഗഡ് യൂണിവേഴ്സിറ്റി എന്‍ഐഡി ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റെക്കോര്‍ഡ് നേട്ടത്തിന് നേതൃത്വം നല്‍കിയത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇതോടെ യുഎഇ തീര്‍ത്ത റെക്കോര്‍ഡിനെ മറികടക്കാന്‍ ഇന്ത്യയ്ക്കായി. ദൃശ്യാവിഷ്‌കാരം റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി ഗിന്നസ് അധികൃതരെ പ്രതിനിധീകരിച്ചെത്തിയ സ്വപ്നില്‍ ധന്‍ഗരികാര്‍ അറിയിച്ചു. 5,885 പേര്‍ ചേര്‍ന്നാണ് പാറിപറക്കുന്ന ത്രിവര്‍ണ്ണ പതാകയുടെ രൂപത്തിലായി മാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News