മാധ്യമ വാര്‍ത്തകള്‍ വ്യാജം; ആലപ്പു‍ഴയില്‍ ബൈക്ക് യാത്രികന്‍ മരിച്ചത് കു‍ഴിയില്‍ വീണല്ല, നിര്‍ത്തിയിട്ട ബസ്സില്‍ ബൈക്കിടിച്ച്; ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ പുന്നപ്രയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ എന്ന ഉണ്ണി (28)യാണ് മരിച്ചത്.

റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. റോംഗ് സൈഡില്‍ പാര്‍ക്ക് ചെയ്ത ബസ്സില്‍ തട്ടി ലോറിക്കടിയില്‍ പെട്ടാണ് മരണം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കവേ അപകടത്തില്‍ പെട്ടതാണെന്ന മാധ്യമവാര്‍ത്ത തെറ്റാണെന്ന് പൊലീസ് അറിയിച്ചു.

അപകടം റോഡിലെ കുഴിയില്‍ വീണല്ല എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here