Elamaram kareem M P | RSS ചരിത്രത്തെ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിക്കുകയാണ് : എളമരം കരീം എം പി

RSS ചരിത്രത്തെ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് എളമരം കരീം. Rss ൻ്റെ താൽപ്പര്യത്തിന് അനുസരിച്ച് നിൽക്കുന്നവരെയാണ് ചരിത്രം ഗവേഷണ കൗൺസിലിൽ ഉൾപ്പെടുത്തുന്നത്.

സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലാത്തവരെ വീരപുരുഷൻമാരായി ചിത്രീകരിക്കുവാനാണ് ഇപ്പോൾ ശ്രമം. യാഥാർത്ഥ സാതന്ത്ര്യ സമര സേനാനികളെ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റുകയാണ് ചരിത്ര ഗവേഷണ കൗൺസിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.ഐ.ടി.യു., കർഷക സംഘം, കെ.എസ്.കെ.ടി.യു സംഘടനകളുടെ നേത്യത്വത്തിൽ കോട്ടയത്ത് നടന്ന ജനജാഗ്രത സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടാകസമിതി ചെയർമാർ എ.വി.റസൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈക്കം വിശ്വൻ, വി.എൻ.വാസവൻ, കെ.ജെ.തോമസ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel