ഖത്തറിൽ നിന്ന് നാട്ടിലെത്തി കാണാതായ യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി

ഖത്തറിൽ നിന്ന് നാട്ടിലെത്തി കാണാതായ യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി . നാദാപുരം ചാലപ്രം സ്വദേശി ചക്കരക്കണ്ടിയിൽ അനസ് ആണ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. മകനെ കാണാനില്ലെന്ന് അനസിന്റെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു . നാദാപുരം പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു .

ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20 കോടി കവർച്ച നടന്നതായി സൂചന

ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. 20 കോടി രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. ബാങ്കിലെ സെക്യൂരിറ്റ് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയായിരുന്നു മോഷണം. ജീവനക്കാരെ കവര്‍ച്ചക്കാര്‍ കെട്ടിയിടുകയും ചെയ്തു. ഫെഡ് ഗോള്‍ഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്നാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ തന്നെ ജീവനക്കാരൻ മുരുകന്‍ എന്നയാളിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here