Rakesh Jhunjhunwala | ആകാശ് എയർലൈൻ തലവൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

ആകാശ് എയർലൈൻ തലവൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു . 62 വയസ്സായിരുന്നു . പ്രമുഖ വ്യവസായിയും ഓഹരി നിക്ഷേപകനുമായിരുന്നു രാകേഷ് ജുൻജുൻവാല .ഹൃദയാഘാദത്തെ തുടർന്ന് മുംബൈയിൽ ആയിരുന്നു അന്ത്യം .

സൽമാൻ റുഷ്ദിയുടെ ആരോഗ്യ നിലയിൽ പുരോഗതി

ന്യൂയോര്‍ക്കില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

ശസ്ത്രക്രിയക്ക് വിധേയനായ റുഷ്ദി സംസാരിച്ചു തുടങ്ങിയെന്നും മുറിയില്‍ അല്‍പ ദൂരം നടന്നുവെന്നും സൂചനയുണ്ട്. അതിനിടെ, റുഷ്ദിയെ കുത്തിയ സംഭവത്തില്‍ പ്രതി ഹാദി മറ്റാര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയാണ് ഷറ്റോക്വ വിദ്യാഭ്യാസ കേന്ദ്രത്തിലെ ഒരു ചടങ്ങിനിടെ വേദിയിലേക്കെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News