Alappuzha:ആലപ്പുഴയില്‍ ബസ്സിന്റെ പിന്‍ഭാഗത്ത് ബൈക്ക് തട്ടി യുവാവ് മരിച്ച സംഭവം;ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

(Alappuzha)ആലപ്പുഴയില്‍ ബസ്സിന്റ പിന്‍ഭാഗത്ത് ബൈക്ക് തട്ടി യുവാവ് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ റിഷി കുമാറിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ കേസാണ് ചുമത്തിയത്. ബസിന്റെ ഒരു ഭാഗം ഹൈവേയില്‍ കയറ്റിയാണ് പാര്‍ക്ക് ചെയ്തിരുന്നത്. ബൈക്ക് ബസില്‍ തട്ടിയത് ഇത് മൂലമെന്നാണ് എഫ് ഐ ആര്‍. റിഷി കുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്.

ആലപ്പുഴ പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ എന്ന ഉണ്ണി (28)യാണ് അപകടത്തില്‍ മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. റോംഗ് സൈഡില്‍ പാര്‍ക്ക് ചെയ്ത ബസ്സില്‍ തട്ടി ലോറിക്കടിയില്‍പ്പെട്ടാണ് മരണം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കവേ അപകടത്തില്‍പ്പെട്ടതാണെന്ന മാധ്യമവാര്‍ത്ത തെറ്റാണെന്ന് പൊലീസ് അറിയിച്ചു. അപകടം റോഡിലെ കുഴിയില്‍ വീണല്ല എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here