Governor Arif Mohammad Khan | അഹിംസയെന്നാൽ ആയുധം താഴെവച്ചുള്ള പോരാട്ടമല്ല . പ്രതിരോധശേഷി ഉണ്ടെങ്കിലേ പിടിച്ച് നിൽക്കാൻ പറ്റൂ : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അഹിംസയെന്നാൽ ആയുധം താഴെവച്ചുള്ള പോരാട്ടമല്ല . നമുക്ക് പ്രതിരോധശേഷി ഉണ്ടെങ്കിലേ പിടിച്ച് നിൽക്കാൻ പറ്റൂ . അകത്തെയും പുറത്തെയും ഭീഷണികളെ നേരിടാൻ ശക്തമായ പ്രതിരോധമാണ് ആവശ്യം – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ ആസാദി കാ അമൃത് മഹോത്സവ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം . അഹിംസയും സത്യാഗ്രഹവുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആയുധം എന്നും എന്നാൽ ഇതിൽ ഒരുപാട് വാദങ്ങൾ നിലനിൽക്കുന്നു , അഹിംസയെന്നാൽ ആയുധം താഴെ വച്ചുള്ള പോരാട്ടമല്ല ,
നമുക്ക് പ്രതിരോധശേഷി ഉണ്ടെങ്കിലേ പിടിച്ച് നിൽക്കാൻ പറ്റൂ ,അകത്തെയും പുറത്തെയും ഭീഷണികളെ നേരിടാൻ ശക്തമായ പ്രതിരോധമാണ് ആവശ്യം എന്നും ഗവർണർ പറഞ്ഞു .

അതോടൊപ്പം കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ രക്ഷിക്കാനെത്തിയത് ജവാന്മാരാണ് , അതിന് ഞങ്ങൾ നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News