National Flag:ദേശീയ പതാക നെയ്‌തെടുത്ത 72കാരന്‍…

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു 72 കാരന്‍ ദേശീയ പതാക(National Flag) നെയ്‌തെടുത്തിരിക്കുകയാണ്. പൂര്‍ണ്ണമായും ഖാദി നൂലില്‍ പതാക തുന്നി എടുത്തു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

അര നൂറ്റാണ്ടിലധികമായി ഖാദി തുണി നിര്‍മ്മാണത്തില്‍ സജീവമാണ് അയ്യപ്പന്‍. രാജ്യം 75 മത് പിറന്നാള്‍ ആഘോഷിക്കുമ്പോള്‍
സമ്മാനമായി അയ്യപ്പന്‍ ഒരുക്കിയത് തന്റെ കൈകൊണ്ട് നെയ്‌തെടുത്ത ത്രിവര്‍ണ പതാകയാണ്. സാധാരണ മൂന്നു നിറങ്ങളുടെ തുണികള്‍ തുന്നിച്ചേര്‍ത്ത് പതാക ഉണ്ടാകുകയാണ് പതിവ്. എന്നാല്‍ മൂന്നു നിറമുള്ള പാവ് ഒരുക്കി ഒറ്റത്തുണിയിലെ പതാക നിര്‍മ്മിച്ചാണ് അയ്യപ്പന്‍ വ്യത്യസ്തനാകുന്നത്.

ഒരാഴ്ചയില്‍ അധികം അധ്വാനം വരുന്ന ഈ പതാക നിര്‍മ്മിച്ച് എടുക്കാന്‍ ഏകദേശം 7000 ത്തോളം രൂപ ചിലവ് വരുമെന്ന് അയ്യപ്പന്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറില്‍ നിര്‍മ്മിച്ച ഇത്തരമൊരു പതാക പ്രധാനമന്ത്രിക്ക് എത്തിക്കാന്‍ വേണ്ടി എം പിയായിരുന്ന സുരേഷ് ഗോപിയെ ഏല്‍പ്പിച്ചിരുന്നു. സ്വദേശ വല്‍ക്കരണത്തിന്റ ഭാഗമായി ഖാദി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥന സര്‍ക്കാര്‍ തയ്യാറാണെങ്കിലും ചില ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പുകള്‍ മനോവിഷമം സൃഷ്ടിക്കുന്നുവെന്നും അയ്യപ്പന്‍ പറഞ്ഞു. 75 വയസ്സ് പിന്നിടുന്ന സ്വതന്ത്രദിന ആഘോഷങ്ങള്‍ക്ക് ഈ 72 കാരന്റ ത്രിവര്‍ണ പതാകയും കരുത്തേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News