ISSF:കായികപ്രേമികളുടെ ശ്രദ്ധ നേടി തുര്‍ക്കി ആതിഥ്യമരുളുന്ന ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ്

കോമണ്‍വെല്‍ത്ത് ഗെയിംസിന് പിന്നാലെ കായികപ്രേമികളുടെ ശ്രദ്ധ നേടുകയാണ് തുര്‍ക്കി ആതിഥ്യമരുളുന്ന ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ്(ISSF). ഓഗസ്റ്റ് 18 ന് ഗെയിംസിന് കൊടിയിറങ്ങും. തുര്‍ക്കിയിലെ കോനിയ ആതിഥ്യമരുളുന്ന അഞ്ചാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് തുടക്കമായത്.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനായിരുന്നു ഗെയിംസിന്റെ ഉദ്ഘാടകന്‍. കോനിയ മെട്രോപോളിറ്റന്‍ മുനിസിപ്പാലിറ്റി സ്റ്റേഡിയമാണ് ഗെയിംസിന്റെ പ്രധാന വേദി. 56 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കായിക താരങ്ങള്‍ മാറ്റുരക്കുന്ന ഗെയിംസില്‍ 24 ഇനങ്ങളിലെ 355 മെഡലുകള്‍ക്കായാണ് പോരാട്ടം. കായികപ്രേമികളെ ആവേശത്തിലാക്കുകയാണ് ഗെയിംസിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍. കോമണ്‍വെല്‍ത്ത് ഗെയിംസിന് പിന്നാലെ കോനിയ ഗെയിംസിലെ പുരുഷ ജാവലിന്‍ ത്രോയിലും പാക് താരം അര്‍ഷാദ് നദീം സ്വര്‍ണ മെഡല്‍ നേട്ടം ആവര്‍ത്തിച്ചു. ആതിഥേയരായ തുര്‍ക്കിയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്.

അന്തരിച്ച ഫൈസല്‍ ഫഹദ് അബ്ദുല്‍ അസീസ് രാജകുമാരനാണ് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ് എന്ന ആശയത്തിന് പിന്നില്‍. ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദം ശക്തിപ്പെടുത്തുകയും യുവാക്കളില്‍ ഇസ്ലാമിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുകയുമാണ്. ഇസ്ലാമിക് സോളിഡാരിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ നാല് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ഗെയിംസിന്റെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News