Renuka Singh Thakur:രേണുക ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വിങ് റാണി…

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വിങ് റാണി എന്ന വിളിപ്പേരാണ് ഇപ്പോള്‍ രേണുക സിങ് താക്കൂറിന്(Renuka Singh Thakur). കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ആകെ 11 വിക്കറ്റുകളാണ് ഈ ഹിമാചല്‍പ്രദേശുകാരി വീഴ്ത്തിയത്. സ്വിങ് ബൗളിംഗിലൂടെ എതിര്‍ ടീമുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രേണുകാ സിങ് താക്കൂറാണ് ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ വുമണ്‍ ഇന്ത്യാ ടീമിലെ പുത്തന്‍ സെന്‍സേഷന്‍.

ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ വെള്ളിമെഡലില്‍ ഒതുങ്ങിയെങ്കിലും ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായത് രേണുകയെന്ന സ്വിങ് റാണിയുടെ ഉദയത്തിനാണ്. കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയായ പിതാവ് കെഹാര്‍ സിങ് താക്കൂറിനെ മൂന്നാം വയസില്‍ നഷ്ടമായെങ്കിലും, അമ്മ സുനിതയുടെ ത്യാഗസന്നദ്ധതയാണ് രേണുകയിലെ ക്രിക്കറ്ററെ ഫീല്‍ഡില്‍ നിലനിര്‍ത്തിയത്. സഹോദരന്‍ വിനോദ് സിങ് താക്കൂറും രേണുകയ്ക്ക് നല്‍കിയത് ഉറച്ച പിന്തുണയായിരുന്നു.

നീണ്ട 2 പതിറ്റാണ്ടുകള്‍ക്ക് ശേഷം നടന്ന കോമണ്‍വെല്‍ത്ത് ക്രിക്കറ്റിലെ ഒന്നാന്തരം വിക്കറ്റ് കൊയ്ത്തിലൂടെ രേണുക തന്റെ പിതാവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. രണ്ട് നാലു വിക്കറ്റ് നേട്ടമടക്കം 5 മത്സരങ്ങളില്‍ നിന്നും ആകെ 11 വിക്കറ്റുകളാണ് ഈ 26കാരി വീഴ്ത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടം രേണുക സമര്‍പ്പിച്ചത് യശ:ശരീരനായ തന്റെ പിതാവിനാണ്. പിതാവിന്റെ ജനനത്തീയതിയും മരണ തീയ്യതിയും സൂചിപ്പിച്ചുള്ള രേണുകയുടെ ഇടത് കയ്യിലെ ടാറ്റൂ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നതായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here