ഉപ്പുസത്യാഗ്രഹത്തിന് വേദിയായ പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ നിന്ന് ഗാന്ധി പാര്‍ക്കിലേക്ക് ദീപശിഖ യാത്ര നടത്തി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന്(Salt Satyagraha) വേദിയായ പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ നിന്ന് ഗാന്ധി പാര്‍ക്കിലേക്ക് ദീപശിഖ യാത്ര നടത്തി. എല്‍ ഡി എഫ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിന്റെ ഭാഗമായാണ് 75 അത് ലറ്റുകള്‍ അണിനിരന്ന ദീപശിഖാ റാലിയാണ് സംഘടിപ്പിച്ചത്.

കേരളത്തില്‍ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ ഉളിയത്ത്കടവില്‍ വീണ്ടും സ്വാതന്ത്ര്യസമരത്തിന്റെ സ്മരണകള്‍ ജ്വലിച്ചു. ദീപശിഖാ റാലി മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഉപ്പുസത്യാഗ്രഹ ജാഥയില്‍ അംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി ടി എസ് തിരുമുമ്പിന്റെ പുത്രി പ്രസന്ന തിരുമുമ്പ് ദീപശിഖ ഏറ്റുവാങ്ങി.

75 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് 75 അതലറ്റുകള്‍ ദീപശിഖാ റാലിയില്‍ അണിനിരന്നു. എല്‍ ഡി എഫ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സെമിനാറിന്റെ ഭാഗമായായിരുന്നു ദീപശിഖാ റാലി. ഗാന്ധി പാര്‍ക്കില്‍ ‘സ്വാതന്ത്ര്യ സമരം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മണ്‍മറഞ്ഞ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാഗങ്ങളെ വേദിയില്‍ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News