Kunchacko Boban: കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ചിത്രം ഒറ്റിന്റെ മോഷൻ പോസ്റ്റർ എത്തി

കുഞ്ചാക്കോ ബോബനും (Kunchacko Boban) അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ (Ottu Movie ) മോഷൻ പോസ്റ്റർ (Motion Poster) പുറത്ത്. മാരകായുധങ്ങളിലൂടെ ഒടുവിലൊരു ബുള്ളറ്റിൽ ഒറ്റ് എന്ന പേര് എഴുതി കാണിക്കുന്നുണ്ട് പോസ്റ്ററിൽ. പശ്ചാത്തല സംഗീതം ഉദ്വേഗം ജനിപ്പിക്കുന്നതാണ്. സെപ്റ്റംബർ 2ന് ചിത്രം രണ്ട് ഭാഷകളിലും തീയേറ്ററുകളിൽ എത്തും.

ഒറ്റിന്റെ സംവിധായകൻ ടിപി ഫെല്ലിനിയാണ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ‘ഒറ്റ്’. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

എ.എച്ച് കാശിഫും അരുൾ രാജും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. പശ്ചാത്തല സംഗീതം അരുൾ രാജ്. വിജയ് ആണ് ഛായാഗ്രാഹണം.

അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം.
സഹ നിർമാണം സിനിഹോളിക്സ് പി.ആർ.ഒ ആതിര ദിൽജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News