പാലാപ്പള്ളി ഗാനത്തിന് കിടിലന്‍ ചുവടുമായി ഡോക്ടര്‍മാര്‍;വീഡിയോ പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്‌|Social Media

വയനാട് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സാവന്‍ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തം പങ്കുവച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌(Veena George).

കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിനാണ്

ഡോക്ടര്‍മാരുടെ തകര്‍പ്പന്‍ നൃത്ത ചുവടുകള്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഡോക്ടര്‍മാരുടെ വീഡിയോ പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയും ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിന് നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍…
ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നല്‍കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും.

ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നല്‍കുന്നത്. ഇരുവരും മികച്ച ഡോക്ടര്‍മാരാണ്. മികച്ച ഡാന്‍സര്‍മാരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News