സ്വാതന്ത്ര്യസമര സേനാനിയായ ജെ. തങ്കയ്യനെ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു|Independence Day

സ്വാതന്ത്ര്യസമര സേനാനിയായ ജെ. തങ്കയ്യനെ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് എഴുപത്തിയഞ്ചാം സ്വാത്രന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സൈനിക് സമ്മാന്‍ പെന്‍ഷന്‍ വാങ്ങുന്ന ജെ. തങ്കയ്യനെ ആദരിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, തങ്കയ്യന്റെ മണലിക്കടവ് തെക്കുംമുറിയിലെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാടയണിച്ചു. ഇതോടൊപ്പം ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി തങ്കയ്യനു ദേശീയ പതാകയും കൈമാറി.

95 വയസ്സുള്ള സ്വാതന്ത്ര്യ സമര സേനാനി തങ്കയ്യന്‍ നാടാര്‍, വില്ലുവണ്ടി സമരമുള്‍പ്പെടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്
നിരവധി സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ചടങ്ങില്‍ എ ഡി എം അനില്‍ ജോസ്, തഹസീല്‍ദാര്‍മാരായ അനില്‍, തിരുപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ജെ, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News