Independence Day:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചിത്ര പ്രദര്‍ശനമൊരുക്കി അധ്യാപകന്‍…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുകയാണ് ചിത്രകലാ അധ്യാപകനും, കുമളി സ്വദേശിയുമായ കെ എ അബ്ദുള്‍ റസാഖ്. 150 ഓളം സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പീരുമേട് എം. എല്‍. എ. വാഴൂര്‍ സോമന്‍ നിര്‍വ്വഹിച്ചു.

ഏഴായിരത്തോളം ചിത്രങ്ങള്‍ ഇതിനകം വരച്ചിട്ടുള്ള അബ്ദുള്‍ റസാഖ് 300ഓളം സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങളാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാക്കിയത്. പുതിയ തലമുറയെ സ്വാതന്ത്ര്യസമര പോരാളികളെ പരിചയപ്പെടുത്തുകയാണ് ചിത്രപ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, ധീര രക്തസാക്ഷികള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ സഹായിച്ച വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളത്. കേരള മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, തമിഴ്‌നാട്ടിലെ 101 വയസ്സ് പിന്നിട്ട തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എന്‍ ശങ്കരയ്യ തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ചിത്രകലയില്‍ വ്യത്യസ്തത തേടുന്ന അബ്ദുള്‍റസാഖ് ഇതിനകം നിരവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 385 ദിവസമായി തുടര്‍ച്ചയായി ഓണ്‍ലൈനില്‍ പ്രദര്‍ശനം നടത്തി വരികയാണ്. നിരവധി ആളുകളാണ് ചിത്ര പ്രദര്‍ശനം കാണാന്‍ ഡി.റ്റി.പി.സി. ഹാളിലേക്ക് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News