രസമൊരു രസമാണ് മക്കളേ….. നല്ല കിടുക്കാച്ചി രസം

രസമൊരു രസമാണ് മക്കളേ….. നല്ല കിടുക്കാച്ചി രസം തയാറാക്കിയാലോ ?  വളരെ പെട്ടന്ന് തന്നെ നല്ല കിടിലന്‍ രസം ഉണ്ടാക്കാം.

ചേരുവകൾ

  • തക്കാളി – 2 എണ്ണം ( പഴുത്തത് )

  • വാളൻ പുളി – ഒരു നാരങ്ങാ വലുപ്പത്തിൽ ഉള്ളത് 1/2 ഗ്ലാസ്‌ ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുത്തത്

  • വെള്ളം – 2 കപ്പ്‌

  • കുരുമുളകു പൊടി – 1 ടേബിൾസ്പൂൺ

  • ജീരകപ്പൊടി – 1 ടീസ്പൂൺ

  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

  • കായം – 1/2 ടീസ്പൂൺ

  • പച്ചമുളക് – 4 എണ്ണം

  • വെളുത്തുള്ളി – 4 അല്ലി

  • കറിവേപ്പില – 4 തണ്ട്

  • വറ്റൽ മുളക് – 3 എണ്ണം

  • വെളിച്ചെണ്ണ / ഓയിൽ – 2 ടേബിൾസ്പൂൺ

  • കടുക്‌ – 1/2 ടീസ്പൂൺ

  • ഉലുവ – ചെറിയ നുള്ള്

  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

  • തക്കാളി മിക്സിയിൽ ചെറുതായി ഒന്ന് ചതച്ചെടുക്കാം.

  • ശേഷം പുളി നല്ല ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കാം.

  • ഇനി ഒരു കട്ടിയുള്ള പാത്രത്തിൽ തക്കാളിയും പുളി പിഴിഞ്ഞതും ഉപ്പും ചേർത്തു യോജിപ്പിക്കാം. നന്നായി തിളപ്പിക്കാം. തിളച്ച ശേഷം കുരുമുളകുപൊടി, ജീരകപ്പൊടി, കായം, മഞ്ഞൾപ്പൊടി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത്  എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കാം.

  • ഇതിലേക്കു കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില, പച്ചമുളക് എല്ലാം വറുത്തു ചേർക്കാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News