Independence Day:സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന്റെ ആവേശത്തിന് മുമ്പില്‍ RSS കീഴ്‌പ്പെടുമ്പോള്‍ പഴയ RSS രേഖകള്‍ ചര്‍ച്ചയാകുന്നു

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന്റെ ആവേശത്തിന് മുമ്പില്‍ ആര്‍എസ്എസും കീഴ്‌പ്പെടുമ്പോള്‍ പഴയ ആര്‍എസ്എസ് രേഖകള്‍ ചര്‍ച്ചയാകുകയാണ്. കപട ദേശസ്‌നേഹത്തിന് മുന്നില്‍ 1930ലെ ഹെഡ്‌ഗെവാറിന്റെ ആഹ്വാനവും 1947ല്‍ സ്വാതന്ത്ര്യ ദിന തലേന്ന് പുറത്തിറങ്ങിയ ഓര്‍ഗനൈസര്‍ മുഖപ്രസംഗവും ഉയര്‍ത്തി പ്രതിരോധം തീര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തും വിവിധ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ത്രിവര്‍ണ പതാക പാറുകയാണ്. ആര്‍എസ്എസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയത് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് തന്നെയാണ്. വര്‍ഷങ്ങളോളം ത്രിവര്‍ണ പതാകയെ തള്ളിപ്പറഞ്ഞ ആര്‍എസ്എസ് മൗഢ്യം കീഴ്‌പ്പെടുന്നുവെന്നാണ് സോഷ്യല്‍ മീഡിയാ നിരീക്ഷണം. ഭഗവത് ധ്വജത്തെ ഉയര്‍ത്തിക്കാട്ടിയ ആര്‍എസ്എസ് വര്‍ഗീയ ബദല്‍ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ 75ആം വാര്‍ഷിക ഓര്‍മ്മകളില്‍ നാണം കെട്ട് നിലം പതിക്കുന്നുവെന്നും.

1930 ജനുവരി മാസം 21ന് ആര്‍എസ്എസ് തലവന്‍ ഹെഡ്‌ഗേവാര്‍ ഭഗവത് ധ്വജം ഇന്ത്യന്‍ പതാകയായി ഉപയോഗിക്കപ്പെടണമെന്ന സര്‍ക്കുലര്‍ പുറത്തിറക്കി. സ്വാതന്ത്ര്യ ദിനത്തലേന്ന് 1947 ആഗസ്റ്റ് മാസം 14ന് പുറത്തിറക്കിയ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ മുഖപ്രസംഗം ഈ ചിന്തക്ക് ദാര്‍ശനിക മാനം നല്‍കാന്‍ ശ്രമിച്ചു. ‘വിധിയുടെ വിളയാട്ടം മൂലം അധികാരത്തിലേറിയവര്‍ നാളെ നമ്മളോട് ത്രിവര്‍ണ പതാക കയ്യിലേന്താന്‍ ആവശ്യപ്പെടും. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് ഈ പതാകയെ അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ത്രി എന്ന വാക്ക് തന്നെ ഹീനമാണ്. മൂന്ന് വര്‍ണങ്ങളിലുള്ള പതാക വളരെ മോശമായ മാനസിക പ്രഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനികരമാകുകയും ചെയ്യും. ‘ എന്നായിരുന്നു ആര്‍എസ്എസ് ലേഖനം.

സ്വാതന്ത്ര്യ സമരത്തില്‍ ഒറ്റുകാരുടെ വേഷം കെട്ടുകയും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി ജയില്‍വാസം ഒഴിവാക്കുകയും ചെയ്‌തെന്ന ചരിത്ര വസ്തുതയും സമൂഹ മാധ്യമങ്ങള്‍ ആര്‍എസ്എസിനെ ഓര്‍മിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News