ഇന്ത്യാ വിഭജനത്തിന്റെ നീറുന്ന കാഴ്ചകൾ ഓർമ്മപ്പെടുത്തി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ പ്രദർശനം

ഇന്ത്യാ വിഭജനത്തിന്റെ നീറുന്ന കാഴ്ചകൾ ഓർമ്മപ്പെടുത്തി തിരുവനന്തപുരം സെന്റർ റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. വിഭജനകാലത്തെ അപൂർവ്വ ചിത്രങ്ങളും പത്ര വാർത്തകളുമാണ് പ്രദർശനത്തിലുളളത് .

ആഗസ്റ്റ് 14 ‘വിഭജന ഭീകരതയുടെ ഓർമദിനം’ ആയി ആചരിക്കുമെന്ന പ്രധാനമന്ത്രി ആഹ്വാന പ്രകാരമാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റ നേതൃത്വത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യ വിഭജന കാലത്തെ നീറുന്ന ഓർമകളുടെ നേർ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിവിഷണൽ റെയിൽവേ മാനേജർ മുകുന്ദ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്വാതന്ത്ര സമര സേനാനി പത്നനാഭ പിള്ളയെ ഡിആർഎമ്മിന്റെ നേതൃത്വത്തിൽ ആദരിച്ചു. തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here