Karnataka:സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയില്‍ നിന്ന് നെഹ്‌റുവിനെയും ടിപ്പുവിനെയും പുറത്താക്കി കര്‍ണാടക BJP സര്‍ക്കാരിന്റെ പത്രപ്പരസ്യം

സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും(Jawaharlal Nehru) ടിപ്പു സുല്‍ത്താനെയും(Tippu Sultan) പുറത്താക്കി കര്‍ണാടക ബിജെപി(Karnataka BJP) സര്‍ക്കാരിന്റെ പത്രപ്പരസ്യം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍. ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ കീറിയെറിഞ്ഞും ഹിന്ദുത്വ വാദികളുടെ അക്രമം.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഇന്ന് പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് നെഹ്‌റുവും ടിപ്പു സുല്‍ത്താനും ഒഴിവാക്കപ്പെട്ടത്. ടിപ്പു സുല്‍ത്താന് നേരെ കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രതിഷേധം ഏറ്റുപിടിച്ചുകൊണ്ടാണ് കര്‍ണാടക സര്‍ക്കാരിന്റെ പരസ്യം. പ്രധാന പത്രങ്ങളില്‍ അച്ചടിച്ചുവന്ന പരസ്യത്തിന് നേരെ വിമര്‍ശനം കടുക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി ജയില്‍ വാസം ഒഴിവാക്കിയെന്ന് വിമര്‍ശനമുള്ള സവര്‍ക്കര്‍ പരസ്യത്തിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയില്‍ ഇടംപിടിച്ചു. റവല്യൂഷണറി സവര്‍ക്കര്‍ എന്ന പേരിലായിരുന്നു ഗാന്ധിയും പട്ടേലും ഭഗത് സിംഗും ചെന്നമ്മയും അടക്കമുള്‍പ്പെട്ട പരസ്യത്തില്‍ സവര്‍ക്കര്‍ ഇടംനേടിയത്.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ബംഗളൂരു ഹഡ്‌സണ്‍ സര്‍ക്കിളില്‍ വെച്ച ടിപ്പു സുല്‍ത്താന്റെ പോസ്റ്ററിന് നേരെയും ഹിന്ദുത്വ സംഘടനകളുടെ ആക്രമണമുണ്ടായി. രാത്രിയുടെ ഇരുട്ടിലായിരുന്നു അക്രമിക്കൂട്ടം പോസ്റ്റര്‍ കീറിയെറിഞ്ഞത്. കോണ്‍ഗ്രസ് പോസ്റ്ററിന് നേരായ ആക്രമണത്തില്‍ പ്രതിഷേധമുയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here