Kothamangalam: കോതമംഗലത്ത് ബ്രൗണ്‍ഷുഗറുമായി രണ്ട് പേര്‍ അറസ്റ്റില്‍

കോതമംഗലത്ത്(Kothamangalam) വീണ്ടും മയക്കുമരുന്ന് വേട്ട. ബ്രൗണ്‍ഷുഗറുമായി(Brown sugar) രണ്ട് പേര്‍ അറസ്റ്റില്‍(Arrest). സദ്ദാം ഹുസൈന്‍,മുജീബ് റഹ്മാന്‍ എന്നിവരാണ് കോതമംഗലം എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ അറസ്റ്റിലായത്.

ബ്രൗണ്‍ഷുഗറുമായി പുതുപ്പാടിയില്‍ നിന്നും, നെല്ലിക്കുഴിയില്‍ നിന്നുമായി രണ്ട് പേരെയാണ് കോതമംഗലം എക്‌സ്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം 24 ഗ്രാം ബ്രൗണ്‍ഷുഗറുമായി കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് സദ്ദാം ഹുസൈനെ എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസം സോണൈപ്പര്‍ സ്വദേശി മുജീബ് റഹ്മാനെ 10 ഗ്രാം ബ്രൗണ്‍ ഷുഗറുമായി കണ്ടെത്തിയത്. കോതമംഗലത്തുള്ള കൊറിയര്‍ സ്ഥാപനങ്ങള്‍, ഫ്‌ലാറ്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ ശക്തമാക്കുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപ് പറഞ്ഞു.

താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സ്സൈസ് പരിശോധനയും റെയ്ഡും കര്‍ശനമാക്കിയിട്ടുണ്ട്.ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെല്ലിക്കുഴിയില്‍ നിന്ന് 5 ഗ്രാമിലധികം ബ്രൗണ്‍ഷുഗറുമായി അസം സ്വദേശിയായ എമറാദുള്‍ ഇസ്ലാമിനെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News