M B Rajesh: മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടം ഇനിയും തുടരാം; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എം ബി രാജേഷ്

സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറല്‍ സംവിധാനം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടം തുടരാമെന്ന് സ്പീക്കര്‍ എം ബി രാജേഷ്(M B Rajesh). സ്വാതന്ത്ര്യദിനാശംസകള്‍(Independence Day wishes) നേര്‍ന്നുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വതന്ത്ര ഇന്ത്യ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുമുള്ള പോരാട്ടവും ഇനിയും തുടരാമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ നമുക്ക് പുതുക്കാനുള്ള പ്രതിജ്ഞ അതാണെന്നും സ്പീക്കര്‍ പറഞ്ഞു.

അഹിംസയും സത്യാഗ്രഹവുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആയുധം: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും(Independence Day) സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan) ആശംസകള്‍ നേര്‍ന്നു. അഹിംസയും(Ahimsa) സത്യാഗ്രഹവുമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആയുധമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ എന്നും ഗവര്‍ണര്‍ ആശംസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News