ADVERTISEMENT
(Covid)കൊവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ പഞ്ചാബ് സര്‍ക്കാര്‍(Punjab Government) മാസ്‌ക്(Mask) നിര്‍ബന്ധമാക്കി. മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള പ്രസ്താവന സര്‍ക്കാര്‍ പുറത്തിറക്കിയത് ശനിയാഴ്ചയാണ്. വൈറസ് വ്യാപനം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍, സര്‍ക്കാര്‍ -സ്വകാര്യ ഒഫീസുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് 19(Covid 19) പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കണമെന്നും പ്രസ്താവനയിലുണ്ട്. ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പരിശോധനക്ക് വിധേയമാവണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം 1,600 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 68 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകള്‍ 4,42,39,372 വും മരണം 5,26,996 ഉം ആയി. പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള പരിശോധനകളുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും, ലാബുകള്‍ക്കും, കളക്ഷന്‍ സെന്ററുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.