Shiju Khan: ഓഗസ്റ്റ് 15 ന് ജില്ലാ കേന്ദ്രങ്ങളില്‍ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും: ഷിജു ഖാന്‍

ഓഗസ്റ്റ് 15 ന് ജില്ലാ കേന്ദ്രങ്ങളില്‍ ഫ്രീഡം സ്ട്രീറ്റ്(Freedom street) സംഘടിപ്പിക്കുന്നുവെന്ന് DYFI ജില്ലാ സെക്രട്ടറി ഷിജു ഖാന്‍(Shiju Khan). അര ലക്ഷം പേര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഫ്രീഡം സ്ട്രീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നിരവധി ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം;വിപുലമായ ആഘോഷത്തിനൊരുങ്ങി കേരളം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നാടെങ്ങും വിപുലമായ അഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ദേശീയ പതാക ഉയര്‍ത്തും.

നാളെ രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനതല സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശവും തുടര്‍ന്ന് പോലീസ് മെഡലുകളുടെ വിതരണവും നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ രാജ് ഭവനില്‍ പതാക ഉയര്‍ത്തും.. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാര്‍ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയര്‍ത്തും ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാര്‍ടി പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുക്കും. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ രാവിലെ 9 മണിക്ക് സി പിഐഎം മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തും.പരിപാടിയില്‍ മുഴുവന്‍ ബഹുജനങ്ങളും പങ്കെടുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News