Bangladesh: ബംഗ്ലാദേശില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജനങ്ങള്‍ തെരുവില്‍

ശ്രീലങ്കയ്ക്കും(Srilanka) പാക്കിസ്ഥാനും(pakisthan) പിന്നാലെ ബംഗ്ലാദേശിലും(Bangladesh) സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇന്ധനവിലയില്‍ ഉള്‍പ്പെടെ കുത്തനെ വര്‍ധനവുണ്ടായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലേക്കിറങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍. ഈ അടുത്ത ദിവസങ്ങളിലായി 50% വര്‍ധനവാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ധനവിലയില്‍ വരുത്തിയത്. പെട്രോള്‍ പമ്പുകളിലും മണ്ണെണ്ണ വിതരണ കേന്ദ്രങ്ങളിലുമെല്ലാം നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

വൈദ്യുതി ഉപയോഗത്തിനും കര്‍ശനമായ നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി 13 മണിക്കൂറുകള്‍ വരെ വൈദ്യുതി മുടങ്ങുന്ന മേഖലകളും രാജ്യത്തുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലയും അനിയന്ത്രിതമായി ഉയര്‍ന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി. യുവാക്കളും വിദ്യാര്‍ത്ഥി സംഘടനകളുമടക്കം തെരുവില്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ സൈന്യവും പോലീസും പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് വിവിധ ഇടങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായി. അതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ ഐ എം എഫ്, ലോകബാങ്ക്,ഏഷ്യന്‍ ഡെവലപ്പമെന്റ് ബാങ്ക് എന്നിവയുടെ സഹായം തേടാനുള്ള നീക്കം ബംഗ്ലാദേശ് ആരംഭിച്ചു.

റഷ്യ ഉക്രൈനില്‍ നടത്തിയ യുദ്ധത്തിന്റെ അനന്തരഫലമായാണ് ബംഗ്ലാദേശിലെ പ്രതിസന്ധിയെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധി മുന്നില്‍ക്കണ്ട് സ്വകാര്യ കമ്പനികള്‍ കൂട്ടാപ്പിരിച്ചുവിടല്‍ നടത്താനും ആരംഭിച്ചതോടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News