Independence Day: ഹനിക്കപ്പെടുന്ന സ്വാതന്ത്ര്യം….

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം(independence day) ആഘോഷിക്കുന്ന ഈ വേളയിൽ ജാതിവെറിയുടെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് രാജസ്ഥാ(rajastan)നിലെ ഒമ്പതു വയസുകാരന്റെ കൊലപാതകം(murder). കുടത്തിൽ നിന്നും വെള്ളമെടുത്ത് കുടിച്ചതിനാണ് ദളിത്‌ വിദ്യാർഥിയെ അധ്യാപകൻ തല്ലിക്കൊന്നത്.

രാജസ്ഥാനിലെ ജാലോർ ജില്ലയിലാണ് സംഭവം നടന്നത്. സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് അധ്യാപകന്റെ മർദനത്തെ തുടർന്ന് മരിച്ചത്. ജൂലൈ 20-നാണ് തന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകൻ ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചത്.

Dalit boy dies after being assaulted by teacher in Rajasthan school - The Hindu

കണ്ണിനും ചെവിക്കും ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്കുട്ടി മരിച്ചത്.
ദളിതരെ പൊതു ഇടങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന കൂറ്റന്‍ ജാതി മതിലുകള്‍, ഭക്ഷണശാലകളില്‍ വെള്ളം കുടിക്കാന്‍ പ്രത്യേകം ഗ്ലാസുകള്‍, പ്രണയ വിവാഹങ്ങളെത്തുടര്‍ന്നുള്ള ദുരഭിമാന കൊലകൾ…… എല്ലാം നടക്കുന്നത് സ്വാതന്ത്യ്രം ആഘോഷിക്കുന്ന ഇതേ രാജ്യത്ത്‌.. ഇതേ ഇന്ത്യയിൽ…

മാറ്റുവിൻ ചട്ടങ്ങളെ…

ഇന്ത്യ(india)യിലെ ദളിത് പിന്നാക്ക വിഭാഗങ്ങൾ ദുരിത സാഹചര്യങ്ങളിലാണ് ഇപ്പോഴുമുള്ളത്. മനുഷ്യന്റെ ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനു പകരം വിശ്വാസവും ജാതിയും പറഞ്ഞ് അധികാരം നിലനിർത്താനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. ഒരാളുടെ ജീവിതം നിർണയിക്കേണ്ടത് മതമല്ല, ഭരണഘടനയാണ് എന്ന തിരിച്ചറിവാണ് സ്വാതന്ത്ര്യസമരം വിഭാവനം ചെയ്യുന്നത്.

Dalit Boy Beaten By Teacher For Drinking Water From His Pot In Rajasthan's Jalore, Dies: Cops

സ്വാതന്ത്ര്യപ്രാപ്തിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിലും മനുഷ്യർക്കിടയിലെ തുല്യത എന്ന അടിസ്ഥാനമൂല്യത്തിന് ഇന്ത്യൻ സമൂഹത്തിൽ കാര്യമായ ഇടമൊന്നുമില്ലെന്ന് നിസംശയം പറയാം. അതിന്റെ ഉദാഹരണമാണല്ലോ തുടക്കത്തിൽ സൂചിപ്പിച്ചത്.

కుండలో నీళ్లు తాగాడని దళిత విద్యార్థిని కొట్టిన టీచర్.. చికిత్స పొందుతూ మృతి చెందిన బాలుడు..

ജാതിയ്ക്കും മതത്തിനും അതീതമായി, വേർതിരിവുകൾ പഠിപ്പിക്കാതെ, തുല്യത ഉറപ്പാക്കേണ്ട ഒരദ്ധ്യാപകനാണ് ദളിതനായതിന്റെ പേരിൽ ഒരു കുട്ടിയെ നിഷ്കരുണം കൊന്നുകളഞ്ഞത്. ഒന്നോർക്കേണ്ടതുണ്ട്, ജാതിയുടെയും മതത്തിന്‍റെയും നിറത്തിന്റെയും പേരിൽ മണ്ണിലൊഴുകിപ്പോകുന്ന ചോരയ്ക്കെല്ലാം ഒരേ നിറമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News