Egypt:ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപ്പിടുത്തം; 41 മരണം

(Egypt)ഈജിപ്തിലെ കോപ്റ്റിക് ചര്‍ച്ചിലുണ്ടായ തീപ്പിടുത്തത്തില്‍ 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 55 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് നിഗമനം. ഇംബാബയിലെ അബു സിഫീന്‍ പള്ളിയിലാണ് തീപ്പിടുത്തമുണ്ടായത്.

ഞായറാഴ്ച രാവിലെ പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോഴാണ് തീപടര്‍ന്നത്. വിവരമറിഞ്ഞയുടന്‍ 55 ഓളം അഗ്‌നിശമന വാഹനങ്ങള്‍ പള്ളിയിലെത്തി. തീപ്പിടുത്തത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി അനുശോചിച്ചു. ഈജിപ്തില്‍ ആകെ ജനസംഖ്യയുടെ 10 ശതമാനമാണ് ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News