Scotland:ആര്‍ത്തവ ഉല്‍പ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യമായി സ്‌കോട്‌ലന്‍ഡ്

(Period Products)ആര്‍ത്തവ ഉല്‍പ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യമായി സ്‌കോട്‌ലന്‍ഡ്(Scotland). തിങ്കളാഴ്ച നിയമം പാസാക്കിയതോടു കൂടി ലോകത്ത് ആര്‍ക്കും ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലന്‍ഡ് മാറി.

ലിംഗസമത്വും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സാമ്പത്തിക ബാധ്യത നോക്കാതെ ആര്‍ക്കും ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ നല്‍കുമെന്നും സ്‌കോട്ടിഷ് സോഷ്യല്‍ ജസ്റ്റിസ് സെക്രട്ടറി ഷോണ റോബിന്‍സണ്‍ അറിയിച്ചു. ഫ്രീ പിരീഡ് ബില്‍ ഏകകണ്‌ഠേനയാണ് സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയത്.

നിലവില്‍ രാജ്യത്ത് വിദ്യാര്‍ഥികള്‍ക്ക് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇത് സൗജന്യമായി ലഭിക്കണമെന്നതിനാലാണ് നിയമപ്രാബല്യം ഉറപ്പുവരുത്തിയത്. സ്‌കൂളുകളിലും കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. തീരുമാനത്തെ സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നികോള സ്റ്റര്‍ജന്‍ സ്വാഗതം ചെയ്തു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏറ്റവും അനിവാര്യമായ തീരുമാനം എന്നാണവര്‍ ട്വീറ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here