ഓഗസ്റ്റ് 14 നു ടെക്നോപാർക്കിൽ പ്രതിധ്വനിയുടെ ‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്’

ഇന്ത്യയുടെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ടെക്നോപാർക്കിൽ ‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്” നടത്തുന്നു.

‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്” ടെക്നോപാർക്ക് ഫേസ്3 യിൽ നിന്നും ഓഗസ്റ്റ് 14 രാത്രി 11 മണിക്ക് ആരംഭിച്ചു 12 മണിക്ക് ടെക്നോപാർക്ക് ഫേസ് 1 ലെ അംഫിതീയേറ്ററിൽ സമാപിക്കും. സ്വാതന്ത്ര്യദിന പ്രതിജ്ഞയും സ്വാതന്ത്ര്യദിനാഘോഷവും അംഫിതീയേറ്ററിൽ നടക്കും.

നൂറുകണക്കിന് ദേശാഭിമാനികൾ ജീവൻ കൊടുത്തു നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇന്ത്യയുടെ വീര പുത്രന്മാരായ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാൻ എല്ലാ ഐ ടി ജീവനക്കാരെയും ‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്’ ലേക്കും സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്കും ക്ഷണിക്കുന്നു.

പങ്കെടുക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക

https://docs.google.com/forms/d/e/1FAIpQLSeY9lznQ4oup6H7CfcZLpP402tmQtUypgT0iQCNk3k1GGR_WQ/viewform

വിശദ വിവരങ്ങൾക്ക് :
വിനീത് ചന്ദ്രൻ – 9895374679
രാജീവ്‌ കൃഷ്ണൻ -9446551193

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here