Whats app: വാട്ട്‌സ് ആപ്പ് അഡ്മിന്‍മാരേ… നിങ്ങള്‍ക്ക് മാത്രമായിതാ ഒരു കിടിലന്‍ അപ്‌ഡേഷന്‍

വാട്ട്‌സ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. അഡ്മിന് കൂടുതല്‍ അധികാരം ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
‘പുതിയ അംഗങ്ങളെ അംഗീകരിക്കുക’ എന്നുള്ള പുതിയ ഓപ്ഷന്‍ ആയിരിക്കും നല്‍കുക. ഈ ഓപ്ഷന്‍ മുഖാന്തരം ഗ്രൂപ്പില്‍ ആരൊക്കെ അംഗങ്ങള്‍ ആയിരിക്കണമെന്ന് ഗ്രൂപ്പ് അഡ്മിന്‍ തീരുമാനിക്കും.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആരൊക്കെ അംഗങ്ങള്‍ ആകണമെന്ന് അഡ്മിന്‍മാര്‍ക്ക് നിര്‍ണയിക്കാനുള്ള ഫീച്ചറാണ് വികസിപ്പിക്കുന്നത്.
സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും സ്വകാര്യത ഉറപ്പുവരുത്താനും ഈ ഫീച്ചറിലൂടെ സാധിക്കും. ആന്‍ഡ്രോയിഡ് ബീറ്റ v2.22.18.9 വാട്‌സ്ആപ്പ് പതിപ്പിപ്പിലാണ് പുതിയ ഫീച്ചര്‍ കണ്ടെത്തിയിട്ടുള്ളത്.

Whats app: ആരുമറിയാത ഗ്രൂപ്പില്‍ നിന്നും എക്സിറ്റ് ആകാം; ഓണ്‍ലൈന്‍ കാണിക്കില്ല; പുതിയ കിടിലന്‍ അപ്ഡേഷനുമായി വാട്ട്സ് ആപ്പ്

പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങള്‍ അറിയാതെ ഗ്രൂപ്പുകളില്‍ നിന്ന് നിശബ്ദമായി പുറത്ത് കടക്കുക, ചില മെസേജുകളുടെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ ഫീച്ചറുകളാണ് പുതിയതായി വരുന്നത്.

എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ ഉടന്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ഫിച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം പുറത്ത് വിട്ടത്.

നേരത്തെ പുതിയ 7 ഫീച്ചറുകൾ(features) വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരുന്നു.  ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് പാർട്ടിസിപന്റ്‌സിന് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റ(data)യാണ് ഇത്തരത്തിൽ ലഭ്യമാവുക.

‘ഓൺലൈൻ’ സ്റ്റാറ്റസ് ഇൻഡിക്കേറ്റർ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം. ഈ ആവശ്യം സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ നിരന്തരം ചോദിച്ചിരുന്നതാണ്. ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റാറ്റസ് കാണേണ്ടവരെ  All Users, Contacts Only, Nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം.

ഒരാൾ ഗ്രൂപ്പ് ലീവ് ചെയ്താൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസു(status)കൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണിൽ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂർട്ടി പോപ്പർ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക. സ്‌പ്പെല്ലിംഗ് ആക്ഷന് വേണ്ടി വാട്ട്‌സ് ആപ്പ് വിൻഡോസിലും പുതിയ ഫീച്ചർ വരും.

View Once ആയിട്ട് അയക്കുന്ന മെസേജുകള്‍ അയച്ചയാള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനി മുതല്‍ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല. View Once എന്ന ഫീച്ചറിന്റെ പോരായ്മ ആയിരുന്നു അത് സ്ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കാമെന്നത്.

വാട്ട്‌സ് ആപ്പ് സ്റ്റോറേജ്(storage) മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാം ഫീച്ചർ.
വാട്ട്‌സ് ആപ്പ് സുരക്ഷ കൂട്ടാനും പുതിയ ഫീച്ചർ വരുന്നുണ്ട്. ലോഗിൻ അപ്രൂവൽ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക.
ഫോൺ നമ്പറുകൾ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചർ. വാട്ട്‌സ് ആപ്പിലുള്ളവരിൽ ആർക്കെല്ലാം തങ്ങളുടെ ഫോൺ നമ്പർ കാണാമെന്നത് ഇനി സ്വയം തീരുമാനിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News