Congress: നവസങ്കല്‍പ്പ് യാത്രക്കിടെ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസുകാര്‍

കൊച്ചിയില്‍(Kochi) കോണ്‍ഗ്രസിന്റെ(Congress) നവസങ്കല്‍പ്പ് യാത്രക്കിടെ സംഘര്‍ഷം. കോണ്‍ഗ്രസുകാര്‍ പരസ്പരം ഏറ്റുമുട്ടി. തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റിനെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിയേറ്റ പൂണിത്തുറ മണ്ഡലം പ്രസിഡന്റ് രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തിലായിരുന്നു തന്നെ മര്‍ദിച്ചതെന്ന് പരുക്കേറ്റ രതീഷ് കൈരളി ന്യൂസിനോട് പറഞ്ഞു. 12ഓളം പേര്‍ കുപ്പിയും കമ്പിവടിയും ഉപയോഗിച്ച് മര്‍ദിച്ചുവെന്നും ബ്ലോക്ക് പ്രസിഡന്റിനെതിരെ DCC പ്രസിഡന്റിന് പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമെന്നും രതീഷ് പറഞ്ഞു. പൊലീസില്‍ ഉടന്‍ പരാതി നല്‍കുമെന്നും രതീഷ് പ്രതികരിച്ചു.

കൊച്ചിയിലെ കൊലപാതകം; പ്രതികള്‍ പിടിയില്‍

കൊച്ചിയിലെ(Kochi) കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായി. നെട്ടൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്(Arrest). കളത്തിപറമ്പ് റോഡില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ആണ് കൊലപാതകം നടന്നത്. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് . അരുണ്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം നടന്നത് .

ഹര്‍ഷാദ് (30), തോമസ്(53), സുധീര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സമീപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ച വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിയത് ഹര്‍ഷാദ് ആണ്. ഹര്‍ഷാദ് കയ്യില്‍ കത്തി കരുതി വെച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കുമെന്നും കൊച്ചി DCP S.ശശിധരന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News