മാറ്റങ്ങളുടെ പുത്തന്‍മുഖവുമായി പുത്തന്‍ ആക്ടീവ ഹോണ്ട

മാറ്റങ്ങളുടെ പുത്തന്‍മുഖവുമായി പുത്തന്‍ ആക്ടീവ ഹോണ്ട എത്തുന്നു. പുതിയ തലമുറ മോഡലായ ഹോണ്ട ആക്ടിവ 7G ആയി പുതിയ മോഡല്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2001-ല്‍ ആണ് ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്.

ഹോണ്ട ആക്ടിവ 7G ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‌കൂട്ടറിന്റെ മുഴുവന്‍ രൂപഘടനയും വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രത്തിലൂടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് ടീസ് ചെയ്തതായും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വര്‍ഷം മുമ്പാണ് ആക്ടിവ 6G അവതരിപ്പിക്കുന്നത്. 110 സിസി വേരിയന്റുകള്‍ക്ക് പുറമെ, ആക്ടിവ 125 മോഡലും ഓഫറിലുണ്ട്. പുതിയ സ്‌കൂട്ടര്‍ നിലവിലെ മോഡലിന് സമാനമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here